പാലക്കാട്: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം ഫെയിഡ സൗത്ത് ഇന്ത്യ പ്രസിഡൻ്റ് വി.അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു. എ.കെ.ഡി.എ ജില്ലാ പ്രസിഡൻ്റ് എ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.
എ.കെ. ഡി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.വി ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സി.കെ ഉല്ലാസ് കുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ച് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി.കെ ജമീൽ കുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
രക്ഷാധികാരി ഗിരി നായർ വൈസ് പ്രസിഡൻ്റുമാരായ പി.നടരാജൻ (ടോപ് ഇൻ ടൗൺ രാജു), മഞ്ചുഷ ജയശങ്കർ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു. ചടങ്ങിൽ വിതരണ രംഗത്ത് അൻപത് വർഷം പൂർത്തിയാക്കിയ ശോഭ ക്രോക്കറിസ് ഉടമ പി.എം അബ്ദുൾ ജലീലിനെ ആദരിച്ചു.
തുടർന്ന് അജിത്ത് ശിവദാസ് സി.എ എമ്പവർ ക്ലാസ്സ് നയിച്ചു. എ.കെ.ഡി.എ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ്, വിതരണ വാഹനത്തിൽ പതിക്കാനുള്ള സ്റ്റിക്കർ എന്നിവ നല്കി. യോഗത്തിന് ട്രഷറർ നന്ദി പ്രകാശിപ്പിച്ചു.