ജിഎച്ച്എസ് കുമരനെല്ലൂർ 89 - 90 ബാച്ച് കുടുംബ സംഗമം 'തിരികെ 2025'  സംഘടിപ്പിച്ചു

New Update
ghs kumaranalloor

കുമരനെല്ലൂര്‍: ജിഎച്ച്എസ് കുമരനെല്ലൂർ 89 - 90 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം തിരികെ 2025 വലിയ ഒത്തുചേരലിനും നവോദാനത്മക മുഹൂർത്തത്തിനും വേദിയാകുകയായിരുന്നു. സ്നേഹവും സ്‌മരണകളും പുതുക്കിയ ഈ സംഗമം കുമരനെല്ലൂരിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെ വീണ്ടും ഓർമ്മപ്പെടുത്തുകയും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും ചെയ്തു. 

Advertisment

മണ്മറഞ്ഞു പോയ അധ്യാപകരെയും അധ്യാപികമാരെയും അനുസ്മരിച്ച ചടങ്ങ്  ആഘോഷത്തിന് തിളക്കം കൂട്ടി. സാംസ്‌കാരിക പരിപാടികളും കുട്ടികളുടെ കലാപ്രകടനങ്ങളും കുടുംബാംഗങ്ങളെ സ്നേഹത്തിന്റെ ചങ്ങലയിൽ ബന്ധിച്ചു.

പ്രോഗ്രാം കൺവീനർ മധു സ്വാഗതം പറഞ്ഞു. അമീൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങ് മുസ്തഫ ഉദ്‌ഘാടനം ചെയ്തു. റഫീഖ് സി പി റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിനി, ഷീബ സിന്ധു ഹൈദ്രാലി, സാലി എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ റസാഖ്‌ കെ വി നന്ദി പ്രകാശിപ്പിച്ചു.

ചടങ്ങിൽ ജനപ്രിയ നായകനുള്ള ഉപഹാരം ഷീബ അപ്പുട്ടിക്ക് സമർപ്പിച്ചു. സ്ഥാപക അഡ്മിനുള്ള ഉപഹാരം മുജീബ് വട്ടംകുളം അബ്ദുൾ റസാഖിന്ന് നൽകി. മികച്ച പ്രകടനം കാഴ്ചവെച്ച ഡിവിഷനുള്ള ഉപഹാരം 10 എ ക്ക് വേണ്ടി കൃഷണകുമാർ ഏറ്റുവാങ്ങി. വിവിധ സെഷനുകളിൽ മുൻ വിദ്യാർത്ഥികൾ വിദ്യാഭ്യാസ ജീവിതത്തിലെ ഓർമ്മകൾ പങ്കുവച്ചു.

'ഈ കൂട്ടായ്മ നമ്മെ ഒരുമിപ്പിക്കേണ്ടതിനു മാത്രമല്ല, പ്രായമേറേയും കാലമേറേയും മറികടന്ന് ഒരേ മനസ്സോടെ പടരുന്ന ഈ കുടുംബസംഗമം വർഷങ്ങൾക്കിപ്പുറം ഓർമ്മിപ്പിക്കപ്പെടുന്ന ആഘോഷമായി മാറി. ഹൈദ്രാലി, റഫീഖ് സി പി, ഉമ്മർ, മുഹമ്മദ്, അപ്പുട്ടി, രാജൻ ലത്തീഫ്, അമീൻ, ബാവനു ദിലീപ് മുതലായവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment