പാലക്കാട്: കൂവൈത്ത് കെ.എം.സി.സി.പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമം മേയ് 22ന് വെള്ളിയാഴ്ച യതീംഖാന ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 3000-ത്തിലധികം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ചടങ്ങിൽ ശംസുദ്ധീൻ എംഎൽഎ, നജീബ് കാന്തപുരം, ശ്രീകണ്ഠൻ എംപി, മുഹ്സിൻ എംഎൽഎ, സന്ദീപ് വാര്യർ, വി.ടി ബൽറാം, മുൻ എംഎൽഎ സിഎംഎ കരീം സാഹിബ്, ഓണം മ്പള്ളി മുഹമ്മദ് ഫൈസി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത നേതാക്കളും പ്രവർത്തകരും സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ, ഖജാൻജി അബ്ദുൽ റസാഖ് കുമരനെല്ലൂർ, സെക്രട്ടറിമാരായ എം പി റഫീഖ് മുടപ്പക്കാട്, എം സുലൈമാൻ പിലാത്തറ, വൈസ് പ്രസിഡന്റ് മാരായ കെ. സൈതലവി ഒറ്റപ്പാലം, ടി. അഷ്റഫ് തൂത, മുസ്ലിം ലീഗ് മണ്ടലം പഞ്ചായത്ത് ഭാരവാഹികളായ അഡ്വ. മുഹമ്മദലി മറ്റാം തടം, എം.ടി അബ്ദുൽ സലാം, മുഷ്താഖ് പട്ടാമ്പി, അഡ്വ. എ.എ ജമാൽ, എം.ടി കുഞ്ഞുമുഹമ്മദ് എന്നിവർ സന്നിഹിതരായായിരുന്നു.