കലാ സാഹിത്യ പരിഷത്തിന്റെ അഭിനയ പ്രതിഭാ പുരസ്കാരങ്ങൾ സമർപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
award received

പാലക്കാട്: കലാ സാഹിത്യ പരിഷത്തിന്റെ അഭിനയ പ്രതിഭാ പുരസ്കാരങ്ങൾ സമർപ്പിച്ചു. സമൂഹിക ജീവകാരുണ്യ പ്രവർത്തകനായ കെപി ലോറൻസ്, നടനും എഴുത്തുകാരനുമായ ആര്‍ നമ്പിയത്ത് എന്നിവരുടെ പേരിലാണ് കലാസാഹിത്യ പരിഷത്ത് അഭിനയ പ്രതിഭാ പുരസ്കാരം ഏർപ്പെടുത്തിയിരുന്നത്.

Advertisment

പ്രസ്സ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ ഡോ. പാർവ്വതി വാര്യർ പുരസ്കാരങ്ങൾ സമർപ്പിച്ചു. കെപി ലോറൻസിന്റെ പേരിലുള്ള പുരസ്കാരത്തിന് ശരത് പാലാട്ടിനും ആര്‍ നമ്പിയത്തിന്റെ പേരിലുള്ള പുരസ്കാരത്തിന് നൈസ് മാതുവും അർഹരായി.

award received-2

അവന്തികയുടെ വീട്, തഗ്, കയ്പ്പക്ക, ധ്വജ എന്നി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും ശരത് പാലാട്ട് സാന്നിധ്യമറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തിലെ 10 -ാം വയസ്സിൽ അഭിനയ രംഗത്തേക്ക് കടന്ന അഡ്വ. നൈസ് മാത്യു ഭൂമിയുടെ ഉപ്പ്, പ്രേം നസീറിനെ കാൺമാനില്ല, ഉൾക്കടൽ തുടങ്ങിയ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

award received-3

10001 രൂപ, ഫലകം സർട്ടിഫിക്കറ്റ് എന്നിവയടങ്ങുന്നതാണ് പുരസ്കാരം. മികവുണ്ടായിട്ടും അംഗീകാരവും ഇടവും ലഭിക്കാതെ പോവുന്നവരെ അംഗീകരിച്ച് പ്രോത്സാഹനം നൽകുന്നതിനാണ് കലാസാഹിത്യ പരിഷത്ത് പുരസ്കാരം ഏർപ്പെടുത്തിയത്.

പുരസ്ക്കാരം നൽകുന്നതിൽ താരതമ്യം ചെയ്യുന്ന മാനദണ്ഡവും പ്രവണതയും അർഹർക്ക് അംഗീകാരം ലഭിക്കാതെ പോവുന്നുണ്ട്. ഇത്തരം കീഴ് വഴക്കങ്ങൾ ഉപക്ഷിച്ചാണ് കലാസാഹിത്യ വേദി പുരസ്കാരങ്ങൾ നൽകുന്നതെന്നും ഡോ. പാർവ്വതി വാര്യർ പറഞ്ഞു. കലാസാഹിത്യ വേദി വൈസ് ചെയർമാൻ കണ്ടമുത്തു കന്നിമാരി, സെക്രട്ടറി കെവിആര്‍ മങ്കര എന്നിവർ പുരസ്കാര ദാന ചടങ്ങിന് നേതൃത്വം നൽകി.

Advertisment