അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം എത്രയും പെട്ടന്ന് പൂർത്തിയാക്കുമെന്ന് വികെ ശ്രീകണ്ഠൻ എംപി

author-image
ജോസ് ചാലക്കൽ
New Update
akathethara railway overbridge

പാലക്കാട്: അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം എത്രയും പെട്ടന്ന് പൂർത്തിയാക്കുമെന്ന് വികെ ശ്രീകണ്ഠൻ എം പി. ഇത് സംബന്ധിച്ച് റെയിൽവേയുടെ ഭാഗത്ത്‌ നിന്ന് പ്രവർത്തനം വേഗതയിൽ ആക്കുമെന്നും, അടുത്ത ആഴ്ച പാലത്തിനാവശ്യമായ ഗർഡറുകൾ സ്ഥാപിക്കുമെന്നും, ഡി ആർ എം മായുള്ള കൂടികാഴ്ചയിൽ ഉറപ്പുനൽകി യതായും വി കെ. ശ്രീകണ്ഠൻ.എം പി. പറഞ്ഞു. 

Advertisment

കഴിഞ്ഞ ആഴ്ച റെയിൽവേ ജനറൽ മാനേജർ വിളിച്ചു കൂട്ടിയ യോഗത്തിൽ നിർമാണത്തിലെ കാലതാമസം ചൂണ്ടികാട്ടിയപ്പോൾ, ഗർഡറുകൾ  സ്ഥാപിച്ച ഉടൻ പാലത്തിന് മുകളിലുടെള്ള റോഡ് നിർമ്മാണവും ഉടൻ പൂർത്തീകരിക്കുമെന്ന് റെയിൽവേ അധികൃതരിൽനിന്ന്  ഉറപ്പ് ലഭിച്ചിരുന്നു.

പ്രദേശവാസികളും, നാട്ടുകാരും നിർമ്മാണം വൈകുന്നതിലെ ആശങ്ക അറിയിച്ചതിനെ തുടർന്ന് എം പി. നേരിട്ട് എത്തുകയും ജനങ്ങളോട് വിശദീകരിക്കുകയും ചെയ്തു. തന്റെ ഇടപെടൽ സജീവമായി ഉണ്ടാവുമെന്നും ഉറപ്പ് നൽകി.

നടക്കാവ് മേൽപ്പാലം ആക്ഷൻ കൌൺസിൽ കൺവീനർ കെ. ശിവരാജേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ എസ്. കൃഷ്ണകുമാർ, ഇ. അശോക് കുമാർ, പി. പ്രീത, എം വി. രാമചന്ദ്രൻ നായർ, ടി പി. ഉമ്മൻ, നിതീഷ്, എസ്.ശിവരാമൻ മുകുന്ദസ്വാമി, മോഹൻദാസ് നടക്കാവ്, സജികുട്ടൻ, കെഎം. സുരേഷ്‌കുമാർ എന്നിവരും എം പി യോടപ്പം ഉണ്ടായിരുന്നു.