തപസ്യ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് തപസ്യ യൂണിറ്റില്‍ ഗ്രാമോത്സവവും ഗസല്‍ സന്ധ്യയും നടത്തി

author-image
ജോസ് ചാലക്കൽ
New Update
thapasya jubilee

പാലക്കാട്: തപസ്യയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനമാകെ നടക്കുന്ന ആഘോഷങ്ങൾക്കോടനുബന്ധിച്ച് പാലക്കാട് തപസ്യ യൂണിറ്റ് ചെമ്പൈ സംഗീത കോളേജ് എം.ഡി.രാമനാഥൻ ഹാളിൽ ഗ്രാമോത്സവവും ഗസൽ സന്ധ്യയോടും കൂടെ തുടക്കം കുറിച്ചു.

Advertisment

തപസ്യ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് പ്രൊ.പി.ജി. ഹരിദാസ് ദീപ പ്രോജ്വലനം നടത്തി ചടങ്ങ് ഉൽഘാടനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടനും അക്കിത്തവും പോലെയുള്ള മഹാരഥൻമാർ നയിച്ച ഈ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് വിലപ്പെട്ട പല സംഭാവനകളും നൽകിയിട്ടുണ്ടെന്നും തുടർന്നും ഒരു നല്ല ദിശാബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദഹം ഊന്നി പറഞ്ഞു.

പാലക്കാട് നഗരസഭ മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി. പ്രമീളാ ശശിധരൻ മുഖ്യപ്രഭാക്ഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് ഡോ.കെ.പി. വത്സ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു കാവിൽ പ്പാടിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺ വീണർ വിപിൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു.

പാലക്കാട് അഡീഷണൽ ഡിവിഷൻ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ, സംസ്ഥാന സമിതി അംഗം ഡോ. വിജയാംബിക, ജില്ലാ പ്രസിഡന്റ് ഡോ. നാരായണൻ കുട്ടി, ജില്ലാ സെക്രട്ടറി വി.എസ്.മുരളീധരൻ, യൂനിറ്റ് സെക്രട്ടറി എൻ. ശൈലരാജ് എന്നിവർ സംസാരിച്ചു.

തുടർന്ന് തകഴി ബാബുവും സംഘവും അവതരിപ്പിച്ച ഗസൽ ഗാനങ്ങൾ കാണികളെ ഹഠാദാകർഷിച്ചു. കോരിച്ചൊരിയുന്ന മഴയത്തും നൂറിലധികം ആസ്വാദകർ പരിപാടിയുടെ സമാപ്തി വരെ ഹർഷാരവങ്ങൾ മുഴക്കി പരിപാടിക്ക് കൊഴുപ്പേകി.

Advertisment