മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജെബി മേത്തർ എം.പി നയിക്കുന്ന "സാഹസ്" യാത്രക്ക് പാലക്കാട് ടൗൺ സൗത്ത് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി

author-image
ജോസ് ചാലക്കൽ
Updated On
New Update
mahila congress palakkad

പാലക്കാട്: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജെബി മേത്തർ എം.പി നയിക്കുന്ന "സാഹസ്" യാത്രക്ക് പാലക്കാട് ടൗൺ സൗത്ത് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. 

Advertisment

സ്വീകരണം കെപിസിസി സംസ്ഥാന സെക്രട്ടറി പി വി രാജേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ  കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എ ചെമ്പകം അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ തുളസി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി രമ്യ ഹരിദാസ്, കെ.പി.സി.സി മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സിന്ധു രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ്, മണ്ഡലം പ്രസിഡൻറ് എസ് എം താഹ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഗൗതമി, മണ്ഡലം മഹിളാ കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ പുണ്യ കുമാരി, കവിത മണികണ്ഠൻ, സ്വപ്ന രാമചന്ദ്രൻ, രാധ ശിവദാസ്, കൗൺസിൽമാരായ എ കൃഷ്ണൻ, സുഭാഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു

Advertisment