പാലക്കാട്: തയ്യൽ തൊഴിലാളികളുടെ ക്ഷേമത്തിനായി 1994 മുതൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരളതയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗതൊഴിലാളികൾക്ക് അംശാദായ വർദ്ധനവിനുസൃതമായി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് തയ്യൽ മസ്ദൂർ ഫെഡറേഷൻ ( ബി.എം എസ് ) സംസ്ഥാന പ്രസിഡൻറ് സോണി സത്യൻ ആവശ്യപ്പെട്ടു.
/sathyam/media/media_files/2025/05/29/3EUdmxQwHl5SGQ7jag3F.jpg)
2020 മുതൽ അoശാദായം 50 രൂപയാക്കി വർദ്ധിപ്പിക്കുകയും എന്നാൽ ആനുകൂല്യങ്ങളിൽ യാതൊരു വർദ്ധനവ് വരുത്തുകയും ചെയ്തില്ല വിദ്യാഭ്യാസ സ്കോളർഷിപ്പ് ജില്ലയിൽ നാമമാത്രമായ വിദ്യാർത്ഥികൾക്കാണ് നൽകുന്നത്.
ഭൂരിപക്ഷം സ്ത്രീ തൊഴിലാളികൾ അംഗങ്ങളായിട്ടുള്ള ബോർഡിൽ പ്രസവ ധനസഹായം കഴിഞ്ഞ അഞ്ച് വർഷമായി കുടി ശശിഖയാണ് എന്നും അവർ പറഞ്ഞു. പാലക്കാട് ജില്ലാ തയ്യൽ തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
യൂണിയൻ ജില്ലാ പ്രസിഡൻറ് വി.കെ സുജാത അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് സമാപന പ്രസംഗം നടത്തി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സലീം തെന്നിലാപുരം, സംസ്ഥാന യൂണിയൻ ഭാരവാഹികളായ പുഷ്പലത, എസ്. അമർനാഥ്, ബി.രാമകൃഷ്ണൻ, രാജൻ കൊപ്പം, പ്രവീണ ദിലീപ്, കെ. രേഖ, കെ.എം ശ്രീജ, പി. വിജയൻ, ടി.പി സിന്ധു, കെ.പി ജയരാജൻ എന്നിവർ സംസാരിച്ചു.