എലപ്പുള്ളി: പുരോഗമന കലാസാഹിത്യസംഘം കുന്നാച്ചി യൂണിറ്റ് കൺവൻഷൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ ഗീത ഉദ്ഘാടനം ചെയ്തു. എം. ഷീജ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി കെ.കെ. നാരായണ മൂർത്തി റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല സെക്രട്ടറി എൻ. ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം എ. ചൈതന്യ കൃഷ്ണൻ, പി.വി. സുന്ദരൻ, ഇ.സി. രഘു നാഥൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായി.
ഭാരവാഹികളായി എം.ഷീജ (പ്രസിഡൻ്റ്), കെ.കെ. നാരായണ മൂർത്തി (സെക്രട്ടറി), ദിവ്യ കെ.വി (വനിത സാഹിതി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.