പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ വാർഷിക പൊതുയോഗം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മന്നം പ്രാർത്ഥന മണ്ഡപത്തിൽ ചേരുന്നു.
താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ യൂണിയന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്കുകളും ഈ വർഷത്തെ ബജറ്റും അവതരിപ്പിക്കും എന്ന് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അറിയിച്ചു.