പാലക്കാട്: മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കണമെന്നും നിർമിത ബുദ്ധി ഉപയോഗിക്കണമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക ആവശ്യപ്പെട്ടു. പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻെറ നാൽപതാം വാർഷിക മാനേജ്മെന്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അവർ.
സുസ്ഥിര വികസന പരിപാടികൾക്കും, പരസ്പര ബന്ധിത ശൃംഗലകൾക്കും, വ്യവസായ സാരംഭക പ്രവർത്തനങ്ങൾക്കും പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ നേതൃത്വം നൽകേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണെന്നും ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.
പി.എം.എ യുടെ നാൽപതാം വാർഷിക സ്മരണിക മുൻ പി.എം.എ പ്രസിഡന്റ് പ്രൊഫ. സി. സോമശേഖരൻ ജില്ലാ കളക്ടർക്ക് നൽകി പ്രകാശനം ചെയ്തു. മികച്ച മാനേജർക്കുള്ള പുരസ്കാരം പ്രിക്കോട് എച്ച്.ആർ മാനേജർ ഗുരുവായൂരപ്പന് സമ്മാനിച്ചു.
സെഫ്പ്രോ ഇന്ത്യ ജനറൽ മാനേജർ സി.ബാലസുബ്രമണ്യൻ മുഖ്യ പ്രഭാഷണം നടത്തി. കമ്പനികൾ ഡിജിറ്റൽ യുഗത്തിലേക്ക് മാറണമെന്നും മെച്ചപ്പെട്ട തൊഴിൽ സംസ്കാരം വളർത്തി എടുക്കണമെന്നും അദ്ദേ അഭിപ്രായപ്പെട്ടു.
ജില്ലാ കളക്ടർസ് ഇന്റേൺഷിപ്പിന് പ്രയോജകരായ സ്ഥാപനങ്ങളേയും വ്യക്തികളെയും ആദരിച്ചു. പ്രസിഡന്റ് ഡോ. പി. ശിവദാ സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ആസ്സിഫ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ നന്ദിത പരിതോഷ് സംസാരിച്ചു.