മുട്ടിക്കുളങ്ങര / പാലക്കാട്: സമഗ്ര വെൽനെസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടുവിൽ എഴുപത്തിയഞ്ചു ശതമാനത്തിലധികം മാർക്ക് നേടിയ പാലക്കാട് ജില്ലയിലെ അറുനൂറ് വിദ്യാർത്ഥികളെ അനുമോദിച്ചു.
വിജ്ഞനജ്വാല 2025 എന്ന പേരിൽ മുട്ടിക്കുളങ്ങര എംഎ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം ആയിരത്തി ഇരുനൂറിൽ ആയിരത്തി ഇരുനൂറു മാർക്കും കരസ്ഥമാക്കിയ ബിഗ് ബസ്സാർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ഡാനീഷ് അഹമ്മദ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/2025/06/10/vijnjanajwala-2025-2-213106.jpg)
സൊസൈറ്റി പ്രസിഡന്റ് സണ്ണി ജോസഫ് മണ്ഡപത്തിക്കുന്നേൽ അദ്ധ്യക്ഷനായി. ഗൺ ഷൂട്ട് നാഷണൽ വിന്നർ ശരണ്യ ദേവി മുഖ്യപ്രഭാഷണം നടത്തി. ഡോ: സോളമൻ പയസ്, ടിജെഎം ഗോൾഡ് ആന്റ് ഡൈമണ്ട് പ്രതിനിധി ലിബിൻ, സൊസൈറ്റി ട്രഷറർ ടി എസ് വാണി, വൈസ് പ്രസിഡന്റ് ജോസ് ചാലക്കൽ, ജെസിടി കോളേജ് പ്രതിനിധി ധന്യ, ഐടിഎച്ച് ഇൻസ്റ്റിട്യൂഷൻ പ്രതിനിധി നീനു സണ്ണി, പ്രോഗ്രാം കൺവീനർ പ്രേംജിത്ത് കരിമ്പിൽ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻ സ്ക്ലാസും ഉണ്ടായി.