എൻസിപി (എസ്) ജന്മദിനം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു

author-image
ജോസ് ചാലക്കൽ
New Update
ncp s foundation day

പാലക്കാട്: എൻസിപി (എസ്) 27 -ാം ജന്മദിന പരിപാടികൾ ജില്ലാ കമ്മിറ്റി ഓഫിസിൽ വിവിധ പരിപാടികളോടെ നടത്തി. രാവിലെ ഓഫീസ് അങ്കണത്തിൽ ജില്ലാ പ്രസിഡന്റ് മോഹൻ ഐസക്ക് പതാക ഉയർത്തി നിർവ്വഹിച്ച ശേഷം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ആഘോഷ പരിപാടികൾ എൻസിപി (എസ്) സംസ്ഥാന സെക്രട്ടറി ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Advertisment

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ദേശീയ നേതാവും വനം വന്യജീവി വകുപ്പ് മന്ത്രിയുമായ എകെ ശശീന്ദ്രനെ ഒറ്റതിരിഞ്ഞ് അക്രമിക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തിൻ്റെ ചവറ്റ് കൊട്ടയിലേക്ക് എറിയപ്പെടുമെന്നും അദ്ദേഹം ഉന്നയിച്ച ഗൂഡാലോചന എന്ന സംശയം യാഥാർത്ഥ്യമാകുന്ന വർത്തമാനകാലത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി അദ്ദേഹത്തോട് മാപ്പ് പറയേണ്ടിവരുമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 

ncp s foundation day-2

ജില്ലാ പ്രസിഡണ്ട് മോഹൻ ഐസക്ക് അദ്ധ്യഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ഷെനിൻ മന്ദിരാട്, ജില്ലാ ജനറൽ സെകട്ടറിമാരായ പൊന്നിൽ വേണു, ആർ ബാലസുബ്രഹ്മണ്യം, ബ്ലോക്ക് പ്രസിഡണ്ട് കബീർ വെണ്ണക്കര എൻഎംസി ജില്ലാ പ്രസിഡണ്ട് അഡ്വ: കെ ജി രാജി, രാജേഷ് മലമ്പുഴ, ജഗദീഷ് പിരായിരി, ജനാർദ്ദനൻ പറളി, ജനാർദ്ദനൻ കൊടുന്തിരപ്പുള്ളി, അജയൻ തിരുനെല്ലായി, ശിവരാമൻ കെ, സൈമൺ ഐസക്ക്, പാർവ്വതി അയിലൂർ, താഹിർ പാലക്കാട്, കാജാ വെണ്ണക്കര, സുധീഷ് കളപ്പെട്ടി, കൃഷ്ണൻ വെണ്ണക്കര തുടങ്ങിയവർ സംസാരിച്ചു.