കരിമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ്എസ്എൽസി, പ്ലസ്-ടു പരീക്ഷാ വിജയികളെ 'വിജയോത്സവം നിറവ്-2025' പരിപാടിയിൽ ആദരിച്ചു

New Update
karimba school sward distribution

കല്ലടിക്കോട്: കരിമ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ്-ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും 'വിജയോത്സവം നിറവ്-2025' പരിപാടിയിൽ ആദരിച്ചു.

Advertisment

കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ റെജി ജോസ് അധ്യക്ഷയായി. എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനവും പ്ലസ് ടു പരീക്ഷയിൽ എൺപതി നാല് ശതമാനവുമാണ് വിജയം. 

സ്കൂളിലെ നാല് കുട്ടികളുടെ അപ്രതീക്ഷിത വിയോഗാനന്തരവും, എസ്എസ്എൽസി-പ്ലസ് ടു പരീക്ഷ ഫലം അതിജീവനത്തിന്റെയും ആഹ്ലാദത്തിന്റെയും പുതിയ അധ്യായമാണ് സമ്മാനിച്ചത്.

എസ്എസ്എൽസി പരീക്ഷ എഴുതിയ 188 വിദ്യാർഥികളും, പ്ലസ് ടു പരീക്ഷ എഴുതിയ 269 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. മികച്ച വിജയം കൈവരിച്ച കുട്ടികളെ  മെഡൽ നൽകി ആദരിച്ചു. 

പ്രിൻസിപ്പാൾ ബിനോയ് എൻ.ജോൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്.ജാഫർ, പിടിഎ പ്രസിഡന്റ്‌ രാധാകൃഷ്ണൻ, എസ്എംസി ചെയർമാൻ മുഹമ്മദ്‌ മുസ്തഫ, ഹെഡ്മാസ്റ്റർ ജമീർ.എം, ഒഎസ്എ പ്രസിഡന്റ് അബ്ദുറഹ്‌മാൻ, സെക്രട്ടറി യൂസഫ് പാലക്കൽ, ട്രഷറർ കെ.കെ.ജയപ്രകാശ്, എംപിടിഎ പ്രസിഡന്റ് അനിത സന്തോഷ്‌, തുടങ്ങിയവർ വിജയോത്സവം പരിപാടിയിൽ സംസാരിച്ചു