ദേശീയ സേവാഭാരതി തച്ചമ്പാറ സമിതിയും ഗ്രാമ ധനശ്രീ ഭാരത് ഫൗണ്ടേഷൻ തച്ചമ്പാറ യൂണിറ്റും സംയുക്തമായി "വിദ്യോത്സവം 2025" സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update
deshiya sevabharathi vidyolsavam

തച്ചമ്പാറ: ദേശീയ സേവാഭാരതി തച്ചമ്പാറ സമിതിയും ഗ്രാമ ധനശ്രീ ഭാരത് ഫൗണ്ടേഷൻ തച്ചമ്പാറ യൂണിറ്റും സംയുക്തമായി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കായി "വിദ്യോത്സവം 2025" പരിപാടി തച്ചമ്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. 

Advertisment

സേവാഭാരതി തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ജയപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി മണികണ്ഠൻ സ്വാഗതവും സേവാഭാരതി ജില്ലാ സാമാജികം കോഡിനേറ്റർ  പ്രശാന്ത് സായി  ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ചടങ്ങിൽ സേവാഭാരതി ജില്ലാ കമ്മിറ്റി അംഗം മുരളി മുതുകുറിശ്ശി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ ധനശ്രീ ബാങ്ക് മാനേജിങ് ഡയറക്ടർ  പ്രമോദ്, ഗ്രാമധനശ്രീ ഭാരത്  ഫൗണ്ടേഷൻ ചെയർമാൻ സുജിത്ത്, ദേശീയ സേവാഭാരതി സമിതി ട്രഷറർ  ഉദയകുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം മണ്ഡൽ കാര്യവാഹ് കിരൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

സേവാഭാരതി രക്ഷാധികാരികൾ ഉണ്ണികൃഷ്ണൻ ഉജയനി, റിട്ടയേഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ  മോഹൻദാസ്, റിട്ടയേഡ് വില്ലേജ് ഓഫീസർ  വിജയൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സേവാഭാരതി തച്ചമ്പാറ വൈസ് പ്രസിഡണ്ട്  ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.