പാലക്കാട് - മലമ്പുഴ - കഞ്ചിക്കോട് നൂറടി റോഡിലെ തകര്‍ന്നുവീണ ദിശാ ബോർഡിന്റെ അവശിഷ്ടങ്ങൾ റോഡരികില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷം ! എത്രയും പെട്ടെന്ന് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍

author-image
ജോസ് ചാലക്കൽ
New Update
pointing board

പാലക്കാട്: പാലക്കാട് - മലമ്പുഴ - കഞ്ചിക്കോട് നൂറടി റോഡിലെ ദിശാ ബോർഡ് തകർന്നു വീണ അവശിഷ്ടങ്ങൾ റോഡരുകിൽ തുരുമ്പുപിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് ഏഴു വർഷം കഴിഞ്ഞിട്ടും ഇത് മാറ്റിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 

Advertisment

2018 ലെ പ്രളയകാലത്ത് പൊട്ടിവീണതാണ് ഈ ദിശാ ബോർഡെന്ന് പരിസരവാസികൾ പറഞ്ഞു. എല്ലാ വർഷവും മഴക്കാലമായാൽ വള്ളിച്ചെടികൾ പടർന്ന് ഇഴജന്തുക്കളുടെ വിഹാര സ്ഥലമായി മാറി കാൽ നടയാത്രക്കാർക്ക് ഭീഷണിയാവാറുണ്ട്. ഇരുമ്പു വിലക്ക് ആക്രിക്കാർക്ക് വിൽക്കാമായിരുന്നില്ലേയെന്നു നാട്ടുകാർ ചോദിക്കുന്നു.