പാലക്കാട്: ഓട്ടോമൊബൈൽ റിപ്പയറിങ് അനുബന്ധ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനും തൊഴിൽ സംരക്ഷണത്തിനും അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള (എഎഡബ്ല്യുകെ) ചന്ദ്രനഗർ യൂണിറ്റ് 25-ാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊടുമ്പ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വാർഷിക സമ്മേളനം സംസ്ഥാന ജോയിൻ്റ്സെക്രട്ടറി കെ.ദയാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻറ് എം രാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി.
/sathyam/media/media_files/2025/06/16/yxbkv0FHZywCw9oTFVdh.jpg)
ക്ഷേമനിധി വെൽഫെയർലൈഫ് ലൈൻ കുറിച്ചും വർക്ക്ഷോപ്പ് നവികരണത്തെ കുറിച്ചും സംസ്ഥാന പ്രതിനിധികളായ ടി.പി.രാജീവ്, എം സുനിൽ എന്നിവർ ക്ലാസ് എടുത്തു. 'വയനാടിന് കൈത്താങ്ങായി ചൂരൽമല മുണ്ടക്കയം മേഖലയിലെ വീട് നഷ്ടപ്പെട്ടവർക്ക് ആറു വീടുകൾ നിർമ്മിച്ചു നൽകി സംഘടനാ മാതൃകായായി.
യൂണിറ്റ് സെക്രട്ടറി പി പ്രദീപ് പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ എം. മണികണ്ഠൻഎന്നിവർ അവതരിപ്പിച്ചു. മേഖലാ കമ്മിറ്റി ഭാരവാഹികളായ രവിചന്ദ്രൻ,കാർത്തിക്, പ്രതീഷ്, വിനോദ്, ശിവദാസൻ, എന്നിവർ ആശംസ പ്രസംഗം നടത്തി.
യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.സി. ജഗദീശൻ സ്വാഗതവും യുണിറ്റ് ജോയിൻ്റ് സെക്രട്ടറി സി.മധുസുദനൻനന്ദിയും പറഞ്ഞു