ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ആരംഭിച്ച പാം സിറ്റി ക്ലബ്ബ് ഡിസ്ട്രിക്റ്റ്‌ ഗവർണ്ണർ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
Updated On
New Update
palm city club inauguration

 

Advertisment

പാലക്കാട്: ലയേൺസ് ക്ലബ്ബിന്റെ ഡിസ്ട്രിക്റ്റ് 318 ഡിയിൽ പാലക്കാട് റവന്യൂ ജില്ലയിലെ പ്രവർത്തനങ്ങൾക്കായി ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് ഡിസ്ട്രിക്റ്റ്‌ ഗവർണ്ണർ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. 

ചിറ്റൂർ ക്ലബ്ബ് പ്രസിഡന്റ് സി രാജഗോപാലൻ അദ്ധ്യക്ഷനായി. ഏരിയാ ലീഡർ അഡ്വ: വി അമർനാഥ്, മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി ഏനൂക്കാരൻ, നിയുക്ത ഡിസ്ട്രിക്റ്റ് ഗവർണ്ണർ ടി ജയകൃഷ്ണൻ, സുരേഷ്കെ വാര്യർ, പ്രദീപ് മേനോൻ, വിമൽ വേണു, പ്രശാന്ത് മേനോൻ, എസ് സുകുമാർ, സി രാജഗോപാലൻ, എസ് ജോൺ, ആർ ബാബു സുരേഷ്, എൻ കൃഷ്ണകുമാർ, ടി മനോജ് എന്നിവർ സംസാരിച്ചു.

president, secretary

ലയേൺസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റി പ്രസിഡന്റ് ആർ ബാബു സുരേഷ്, സെക്രട്ടറി എൻ കൃഷ്ണകുമാർ

സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലബ്ബിന്റെ ഉദ്ഘാടന ദിനത്തിൽ കിടപ്പുരോഗികൾക്ക് ഡയപ്പർ വിതരണം, കൃത്രിമ കാൽ വെക്കുന്നതിനുള്ള ധനസഹായം, മാറാ രോഗം ബാധിച്ചവർക്കുള്ള പ്രതിമാസ ധനസഹായം എന്നിവ വിതരണം ചെയതു.

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി ആർ ബാബു സുരേഷ് (പ്രസിഡന്റ്), എൻ കൃഷ്ണകുമാർ (സെക്രട്ടറി), ടി മനോജ് കുമാർ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ സ്ഥാനാരോഹണവും നടന്നു.