അകത്തേത്തറ: അകത്തേത്തറ എൻഎസ്എസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം - വരവേൽപ്പ് 20 25 എൻഎസ്എസ് പാലക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയതു. പിടി എ പ്രസിഡന്റ് പി സന്തോഷ് കുമാർ അദ്ധ്യക്ഷനായി.
പ്രിൻസിപ്പൾ വി കെ വിജയലക്ഷ്മി, പഞ്ചായത്തംഗം മഞ്ജു മുരളി, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ. ശിവാനന്ദൻ, യൂണിയൻ ഭരണസമിതി അംഗം ആർ.ശ്രീകുമാർ, ധോണി കരയോഗം പ്രസിഡന്റ് എ കെ മോഹനൻ നായർ, ഹൈസ്കൂൾ എച്ച് എം പ്രദീപ്, സീനിയർ അസിസ്റ്റന്റ്എൻ പി ജയശ്രീ എന്നിവർ പ്രസംഗിച്ചു.