അനധികൃത ടാക്സി സർവ്വീസുകൾ ടാക്സി മേഖലയെ തകർക്കുന്നു: ബിഎംഎസ്

author-image
ജോസ് ചാലക്കൽ
New Update
bms palakkad convension

പാലക്കാട്: അനധികൃത ടാക്സി സർവ്വീസുകൾ ടാക്സി മേഖലയെ തകർക്കുന്നു. ഇതിന് കുടപിടിക്കുന്ന നയമാണ് ഇടതു സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്വീകരിച്ച് വരുന്നത് എന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് പറഞ്ഞു. 

Advertisment

ദേശീയപാതയുടെ പുനർനിർമാണം പൂർത്തീകരിക്കാതെ ടാക്സി വാഹനങ്ങളിൽ നിന്ന് ടോൾ പിരിവ് നിർത്തലാക്കണമെന്നും ടാക്സി & ലൈറ്റ് മോട്ടോർ വെഹിക്കിൾ ജില്ലാ സമ്മേളനം ബിഎംഎസ് പാലക്കാട് ജില്ലാ കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 34 സീറ്റ് വരെയുള്ള ടാക്സി വാഹനങ്ങൾക്ക് വർദ്ധിപ്പിച്ച നികുതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. 

സമ്മേളനത്തിൽ ജില്ലാ ഉപാധ്യക്ഷൻ എം ഗിരീഷ്, ജില്ലാ കമ്മിറ്റി അംഗം എം.സി. സതീഷ്, എ.കെ.ശിവൻ, പ്രഭാകരൻ, അഭിജിത്ത്, വൈശാഖ്, സതീഷ് എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡൻ്റായി എ.ബിധിനെയും വൈസ് പ്രസിഡൻ്റായി സതീഷ്, പ്രഭാകരൻ, മഹേഷ് എന്നിവരേയും ജില്ലാ ജനറൽ സെക്രട്ടറിയായി എം.സി സതീഷിനെയും സെക്രട്ടറിമാരായി അഭിജിത്ത്, വൈശാഖ്, സെന്തിൽ ഖജാൻജിയായി എ.കെ ശിവദാസിനെയും സമ്മേളനം തിരഞ്ഞെടുത്തു.