ഗാന്ധിയൻ വായന സാമൂഹ്യ നൻമയ്ക്ക് അനിവാര്യം - പാലക്കാട് സൗഹൃദം ദേശീയ വേദി

author-image
ജോസ് ചാലക്കൽ
New Update
souhrudam desheeya vedi

 

Advertisment

പാലക്കാട്: സമൂഹത്തിലെ നഷ്ടപ്പെട്ടുപോയ നൻമയുടെ മൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതിനും തിൻമയുടെ അധാർമ്മിക ശക്തികളെ നേരിട്ട് നിലനിൽക്കുന്ന ശേഷിക്കുന്ന മൂല്യങ്ങളെ നിലനിർത്തുന്നതിനും "ഗാന്ധിവായന" അനിവാര്യമാണെന്നും ആയതിനാൽ ഗാന്ധിയൻ പഠനം അംഗൻവാടി മുതൽ പി.ജി വരെ നിർബന്ധിതമാക്കണമെന്നും സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു.    

"ദേശീയ വായനദിന" ത്തോടനുബന്ധിച്ച് നടത്തിയ "വായന സായാഹ്ന സദസ്സി" ൽ  ഇൻഡ്യയിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിൻ്റെ പിതാവായ പി. എൻ. പണിക്കരെ അനുസ്മരിച്ചു. "ശുചിത്വ വായന" യും "ലഹരി വിരുദ്ധ" വായനയും നിർവ്വഹിച്ചു. ഗാന്ധിയൻ പ്രവർത്തനത്തിലൂടെ ഇത്തരം നന്മയുടെ വായനകൾ വളർത്താൻ സാമൂഹ്യ സംഘടനകൾ ശക്തമായി മുന്നോട്ട് വരണമെന്ന് യോഗം  അവശ്യപ്പെട്ടു.

ഗാന്ധിയൻ പ്രവർത്തകൻ  മോഹനകുമാരൻ പി. ഉദ്ഘാടനം ചെയ്തു. സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡൻ്റ് പി.വി . സഹദേവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, ട്രഷറർ കെ. മണികണ്ഠൻ, സാമൂഹ്യ പ്രവർത്തകൻ കാദർ മൊയ്തീൻ കെ, മോഹൻദാസ് സി. വി, ആദർശ് എം.ജി എന്നിവർ പ്രസംഗിച്ചു.

ജെന്നി മാർക്സിനെ കേന്ദ്രീകരിച്ച് പി.വി സഹദേവൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന "മാതൃരോദനം" എന്ന നാടകം പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. ഉജ്ജ്വലമായ ത്യാഗത്തിൻ്റെ ശക്തമായ  സന്ദേശം സമൂഹത്തിൽ വ്യാപകമായി എത്തിക്കേണ്ടത് ഈ കാലഘട്ടത്തിൽ നൻമയുടെ ഉദ്ബോധകരുടെ ഒഴിച്ചു കൂടാനാവാത്ത കർത്തവ്യമാണെന്നും യോഗം വിലയിരുത്തി.