പാലക്കാട്: ഒലവക്കോട് ജങ്ങ്ഷഷനും സായ് ജങ്ങ്ഷനുമിടയിൽ പ്രധാന റോഡരുകിൽ സ്ഥാപിച്ച വൈദ്യുതി ട്രാൻസ്ഫോര്‍മറിന്റെ സംരക്ഷണ വലയത്തിനുചുറ്റും വള്ളിച്ചെടികൾ പടർന്നു നില്ക്കുക്കുത് അധികൃതർ ശ്രദ്ധിക്കുന്നിലെന്ന് പരാതി. മാത്രമല്ല പരസ്യ ബോർഡും ഈ സംരക്ഷണ വലയത്തിൽ കെട്ടിയിരിക്കുന്നു.
മഴ പെയ്താൽ പരിസരത്തെ പറമ്പിൽ വെള്ളം കെട്ടി നിൽക്കുന്നുമുണ്ട്. എർത്തായി ഷോക്കടിക്കുമോ എന്ന ഭീതിയിലാണ് കാൽ നടയാത്രക്കാർഇതിനടുത്തു കൂടെ പോകുന്നതെന്ന് പരിസരത്തെ വ്യാപാരികൾ പറഞ്ഞു.