മദ്യത്തിനും മയക്കുമരത്തിനും എതിരെ ഉണരുക, സംഘടിക്കുക, എലപ്പുള്ളി ബ്രൂവറി തീരുമാനം സർക്കാർ ഉപേക്ഷിക്കുക - എലപ്പുള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ ഏകദിന ഉപവാസം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
ekadina upavasam

എലപ്പുള്ളി: മദ്യം വ്യാപകമാക്കി പണമുണ്ടാക്കുവാനുള്ള ജനദ്രോഹ നടപടികളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് എലപ്പുള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ ഉപവാസവേദി ആവശ്യപ്പെട്ടു. 

Advertisment

ലഹരിക്കെതിരായ മുദ്രാവാക്യങ്ങൾ മുഴക്കുന്ന സർക്കാർ ബ്രൂവറി തുടങ്ങുന്നതും മദ്യ വില്പനയ്ക്കായി സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നതും നിർഭാഗ്യമാണെന്നും ഉപവാസ സമര വേദിവ്യക്തമാക്കി. മദ്യപാനത്തെ വളർത്തിയ സർക്കാർ നയങ്ങളിൽ നിന്നാണ് മയക്കുമരുന്ന് കേരളത്തിൽ ഭീഷണിയായി തീർന്നിട്ടുള്ളത്.

മദ്യത്തെയും മയക്കുമരുന്നിനെയും ഒരുമിച്ച് എതിർക്കുന്നതിനും ഉൽപാദനവും വിതരണവും പരമാവധി ഉപയോഗം നിർത്തലാക്കുക മാത്രം സാധ്യമല്ല എന്നും ഉപവാസവേദി ചൂണ്ടിക്കാട്ടി.

രാവിലെ പത്തിന് സർവ്വമത പ്രാർത്ഥനയോടെ ആരംഭിച്ച ഉപവാസം മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാഇഗ്നാത്യോസ് ഉദ്ഘാടനം ചെയ്തു. മദ്യഷാപ്പുകൾ സ്ഥാപിക്കുന്നതിന് തീരുമാനമെടുക്കാനുള്ള പഞ്ചായത്തുകളുടെ അധികാരം ഉടനടി തിരിച്ച് നൽകണമെന്ന് ബിഷപ്പ് ജോഷ്വാ ഇഗ്നാത്യോസ് ആവശ്യപ്പെട്ടു.

എലപ്പുള്ളി പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ളം ഊറ്റിയെടുത്ത് മദ്യം ഉണ്ടാക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ "മാനിഷാദ" എന്നു പറയാൻ കേരളത്തിലെ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരിതമനുഭവിക്കുന്ന ജനങ്ങൾ മധ്യ മയക്കുമരുന്ന് വിൽപന നേരിടാൻ സമര രംഗത്ത് ഉണ്ടാകണമെന്നും പൂർണപിന്തുണ ജനങ്ങളുടെ സമരങ്ങൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ബിഷപ് പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യാതിഥിയായി. വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകൾ നിന്നും ഡോ. പി. വി രാജഗോപാൽ (ഏകതാപരിഷത്ത്), ടി ബാലകൃഷ്ണൻ (സർവോദയ മണ്ഡലം), ഡോക്ടർ കെ രാധാകൃഷ്ണൻ നായർ (ഗാന്ധി പീസ് ഫൗണ്ടേഷൻ), കെ വി സുഗതൻ (ജനാരോഗ്യ പ്രസ്ഥാനം), ഡോ ജോസ് മാത്യ (ഗാന്ധി വിചാരവേദി കോട്ടയം), ടി എം വർഗീസ് (ഗാന്ധി പഠനസംഘം കോലഞ്ചേരി), അഡ്വക്കേറ്റ് പി എ പൗരൻ (പി യു സി എൽ), ഡോക്ടർ എസ് ഉദയകുമാർ (ഗാന്ധി സ്മാരഗ്നിധി), ഖദീജ വർഗീസ് (ഒരേ ഭൂമി ഒരേ ജീവൻ), പി വി യൂസഫലി (പൗരസമിതി ചങ്ങരംകുളം), അഡ്വക്കേറ്റ് ജോൺ ജോസഫ് (ജനധികാര ജനമുന്നേറ്റം), ഡോ ഫിറോസ് ഖാൻ (വൈദ്യമഹാസഭ), മദ്യനിരോധന പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഇയച്ചേരി കുഞ്ഞികൃഷ്ണൻ, അഡ്വക്കേറ്റ് സുജാത വർമ്മ, സാജൻ ഈയച്ചേരി, പത്മിനി വിളിയോടി, വേണുഗോപാൽ, ശ്രീനിവാസൻ പുതുശ്ശേരി, ഫാദർ ടോം കിഴക്കേടത്ത് എന്നിവർ സംസാരിച്ചു. 

തമിഴ്നാട് മധുര ഗാന്ധി മ്യൂസിയം ഡയറക്ടർ ഡോക്ടർ നന്ദറാവു വേദരണയം ഉപ്പ് സത്യാഗ്രഹ സ്മാരക വിദ്യാലയം ട്രസ്റ്റി എം ദേവരത്നം എന്നിവർ ആശംസകൾ നേർന്നു. അഡ്വക്കേറ്റ് തമ്പാൻ തോമസ് സമാപന സന്ദേശം നൽകി.