കിഴക്കഞ്ചേരി: തങ്ങളുടെ റോഡ് സഞ്ചാരയോഗ്യമായില്ലെങ്കിൽ അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്ക്കരിക്കുമെന്ന് പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്ത് കുന്നംകാട് കുന്നുംപുറം വാസികൾ പറയുന്നു.
ഇരുപത് വർഷം കഴിഞ്ഞിട്ടും റോഡ് സഞ്ചാരയോഗ്യമല്ല. അംഗപരിമിതിയുള്ള പെൺകുട്ടിയുടെ മുച്ചക്ര വാഹനം വീട്ടിലെത്താൻ പരിസരവാസികൾ വണ്ടി പുറകിൽ നിന്നും തള്ളി കൊടുക്കുകയാണ് പതിവ്.
/filters:format(webp)/sathyam/media/media_files/2025/06/28/kizhakancheri-road-2-2025-06-28-20-18-27.jpg)
പലരും വീട് വിറ്റ് പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും റോഡിന്റെ അപര്യാപ്തത കൊണ്ട് ആരും വീട് വാങ്ങുന്നില്ലത്രെ. എത്രയും വേഗം റോഡ് പണിയണമെന്ന പ്രദേശത്തുകാരുടെ ആവശ്യം ശക്തമായിരിക്കയാണ്.