New Update
/sathyam/media/media_files/2025/08/16/meelad-campaign-2025-08-16-16-44-54.jpg)
പട്ടാമ്പി: റബീഅ് അനുഗ്രഹങ്ങളുടെ വസന്തകാലം എന്ന ശീർഷകത്തിൽ വാടാനാംകുറുശ്ശി വില്ലേജ് മഅ്ദിനുല്‍ ഉലൂം മദ്‌റസയുടെ കീഴിൽ നടക്കുന്ന മിസ്കെ മദീന മീലാദ് ക്യാമ്പയിൻ 2025 ന്‍റെ ലോഗോ പ്രകാശനം വില്ലേജ് ജുമാമസ്ജിദ് അങ്കണത്തിൽ നടന്നു.
Advertisment
മഹല്ല് പ്രസിഡണ്ട് മാനു ഹാജി, ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി ഹാജി, ഖത്തീബ് യുഎ റഷീദ് അസ്ഹരി അല്‍ ഹികമി, ട്രഷറർ കെ കെ ഹാജി, വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി, മീലാദ് സ്വാഗതസംഘം ചെയർമാൻ സി കെ സെയ്തലവി, കോ-ഓര്‍ഡിനേറ്റര്‍മാരായ നിസാര്‍ എം എം, നിസാര്‍ സുജായി, അംഗങ്ങളായ അബ്ദുൽ അസീസ് പി പി, ഫാറൂഖ് വി പി, ഇംതിയാസ് എ, ശരീഫ് പി ടി, ഇർഫാൻ അലി, അബ്ദുഹ്മാന്‍ കെ, ഖാദര്‍ എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവഹിച്ചത്.