സംസ്ഥാനമാകെ നടത്തുന്ന തപസ്യ സാരസ്വത നിധി സമർപ്പണം പാലക്കാട് തപസ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി നടത്തി

New Update
thapasya nidhi samarppanam

തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. രാമചന്ദ്രൻ ഉൽഘാടനം ചെയ്യുന്നു.

പാലക്കാട്: തപസ്യ പാലക്കാട് യൂനിറ്റ് സെക്രട്ടറി ഡോ. വത്സകുമാർ പൊരുന്നംകോട്ട് അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സെക്രട്ടറി കെ.ടി.രാമചന്ദ്രൻ ദീപ പ്രോജ്വലനം നടത്തി പരിപാടി ഉൽഘാടനം ചെയ്തു. 

Advertisment

തപസ്യ സുവർണ്ണ ജയന്തിയോടനുബന്ധിച്ച് ജനവരി മാസം പാലക്കാട്ട് നടക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന രാജ്യാന്തര സംഗീതോത്സവം വിപുലമായി കൊണ്ടാടുവാനുള്ള മുന്നൊരുക്കങ്ങളും വിദേശ സംഗീതജ്ഞരെ സംഗീതോത്സവത്തിൽ പങ്കെടുപ്പിക്കുന്നതിനെ കുറിച്ചും സംസ്ഥാന ജനറൽ സെക്രട്ടറി വിശദീകരിച്ചു. 

യൂനിറ്റ് സെക്രടറി ശൈലരാജ് സ്വാഗതം ആശംസിച്ചു. റിട്ട. ഡപ്യൂട്ടി കലക്ടർ പി. വിജയാംബിക, ജില്ലാ പ്രസിഡന്റ് ഡോ. നാരായണൻ കുട്ടി, ജില്ലാ സെക്രട്ടറി വി.എസ്.മുരളീധരൻ, നാരായണൻ കുട്ടി, മണിചന്ദ്രൻ, ജയശ്രീ വിശ്വനാഥ്, ശിവദാസ്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 

തുടർന്നു് നടന്ന സംഗീതാർച്ചനയിൽ പ്രമോദിനി ദാസ്, ലൂഷിതാ രാജൻ, ബിന്ദു കാവിൽ പാട്, പ്രിയ, മണികണ്ഠൻ തുടങ്ങിനിരവധി പേർ പങ്കെടുത്തു. നിരവധി തപസ്യ പ്രവർത്തകർ ആദരപൂർവ്വം സാരസ്വത നിധി സമർപ്പണം നടത്തി.

Advertisment