സർക്കാർ അടിയന്തിരമായി മിനിമം വേജസ് പുതുക്കി നിശ്ചയിക്കണം: കെ.ശിവരാജൻ

പാലക്കാട് ജില്ലാ വാണിജ്യ വ്യവസായ മസ്ദൂർ സംഘം ജില്ലാ സമ്മേളനം പാലക്കാട് ബി എം എസ് ജില്ലാ ഓഫീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

New Update
BMS

പാലക്കാട്: ​കേരളത്തിലെ വാണിജ്യ-വ്യവസായ മേഖലയായ ഷോപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്തു വരുന്ന 35 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ മിനിമം വേജസ് പുതുക്കി നിശ്ചയിക്കണമെന്ന് വാണിജ്യ വ്യവസായ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ശിവരാജൻ ആവശ്യപ്പെട്ടു. 

Advertisment

പാലക്കാട് ജില്ലാ വാണിജ്യ വ്യവസായ മസ്ദൂർ സംഘം ജില്ലാ സമ്മേളനം പാലക്കാട് ബി എം എസ് ജില്ലാ ഓഫീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2016-ൽ നിശ്ചയിച്ച വേതന കാലാവധി 2021-ൽ അവസാനിച്ചിട്ടുള്ളതും അതിനുശേഷം മിനിമം വേജസ് പുതുക്കി നിശ്ചയിക്കുന്നതിനുവേണ്ടി കമ്മിറ്റി സംസ്ഥാന തലത്തിൽ മീറ്റിംഗ് നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതുമാണ്. 

B

എന്നാൽ ഇതുവരെ ഇത് പുതുക്കി നിശ്ചയിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.ഇത് ഈ മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാരുടെ ന്യായമായ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന നിലപാടാണ്. കേരളത്തിലെ തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണ്. ഇതിനെതിരെ ഈ മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാർ ശക്തമായ പ്രക്ഷോഭ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻറ് പി.പ്രദീപ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബി എം എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് സമാപന പ്രസംഗം നടത്തി.യൂണിയൻ ജനറൽ സെക്രട്ടറി ടി.കുമരേശൻ, കെ. സുരേഷ്കുമാർ, കെ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തിൽ​​പ്രസിഡൻറായി പി. കെ. ബൈജു,വൈസ്പ്രസിഡൻ്റുമാരായി എം.രാജരാജൻ,​പി. പ്രദീപ്,​വി.അജിത്ത് കുമാർ,​കെ.സേതുകുട്ടൻ,​ജനറൽ സെക്രട്ടറി ടി.കുമാരേശൻ,​ജോയിൻറ് സെക്രട്ടറിമാരായി ഇ. പി. സുനിൽ,​ആർ. ഉണ്ണികൃഷ്ണൻ,​കെ. സന്തോഷ്,​യു.ഉമേഷ്,​ട്രഷറർ: കെ. സുരേഷ് കുമാർ,കമ്മിറ്റിഅംഗങ്ങളായിഎം.എസ്.സജീവ്,എൻ.കെ.കൃഷ്ണനുണ്ണി,​ആർ. മുരളി,​ആർ. ശരവണൻ,​വി.രാഘവൻ,​എം. എം.ബേബി,​എം. ശശി,​പി. ജോബി ആന്റണി,പി.എം.ചെന്താമരാക്ഷൻ,കെ. മനീഷ് ,​പി. അഭിരാമൻ,​വി. കെ. പ്രസാദ് എന്നിവരെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

Advertisment