/sathyam/media/media_files/2026/03/02/ayur-2026-03-02-22-49-21.jpg)
പാലക്കാട് : ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇൻഡ്യ ഏരിയാ സമ്മേളനം ഹോട്ടൽ ഗസാലയിൽ വെച്ച് മുനിസിപ്പൽ ചെയർമാൻ പി. സ്മിതേഷ് ഉൽഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ഡോ.കെ.പി.വത്സ കുമാർ അദ്ധ്യക്ഷത വഹിച്ചു..
കൂണ് പോലെ ഉയർന്നു വരുന്ന യോഗ്യത ഇല്ലാത്തവർ നടത്തുന്ന അനധികൃത സ്പാകൾ നിയന്ത്രിക്കുവാൻ യോഗം ആവശ്യപ്പെട്ടു.
മുനിസിപ്പാലിറ്റിയുടെ അധീനതയിൽ ഒരു ആയുർവേദ ഡിസ്പെൻസറി ആരംഭിക്കുക, ക്ലിനിക്കൽ എസ്റ്റാബി ഷ്മെന്റ് ആക്ട് ലഘൂകരിക്കുക, നാട്ടുവൈദ്യത്തിന്റെ മറവിൽ വ്യാജ വൈദ്യം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയം തിരുത്തുക എന്ന ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. അധികാര പരിധികൾക്കുള്ളിൽ നിന്ന് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കുവാൻ ശ്രമിക്കുമെന്ന് ചെയർമാൻ ഉറപ്പു നൽകി.
ജില്ലാ ട്രഷറർ ഡോ. ടോണി തോമസ് സ്വാഗതം പറഞ്ഞു. ഡോ. നാരായണൻ കുട്ടി സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ. ബാസിം. ഇ ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. അഭിജിത് മോഹൻ ഏരിയാറിപ്പോർട്ട് അവതരിപ്പിച്ചു
/filters:format(webp)/sathyam/media/media_files/2026/03/02/ayu-2026-03-02-23-00-03.jpg)
നാഗാർജുന ഫാർമസിയിലെ ഡോ.രാകേഷ് ചീരൻ ക്ലാസെടുത്തു. പുതിയ ഏരിയ പ്രസിഡന്റായി ഡോ.ഗീതാ റാണി യേയും സെക്രട്ടറിയായി ഡോ.അഭിജിത് മോഹനേയും ട്രഷററായി ഡോ. ആര്യ അനിൽ കുമാറിനേയും തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us