/sathyam/media/media_files/2026/03/08/1-2026-03-08-23-15-14.jpg)
പാലക്കാട്: ഉത്തമ പൗരന്മാരായി മക്കളെ വളർത്തിക്കൊണ്ടു വരുന്ന ഗൃഹനായികയായും അന്നമൂട്ടാൻ അത്യധ്വാനം ചെയ്യുന്ന കാർഷിക മേഖലയിലെ പെൺകരുത്തായും രാജ്യത്തിൻ്റെ അഭിമാനമുയർത്തുന്ന ബഹിരാകാശ ഗവേഷകരായും രാഷ്ട്ര പുരോഗതിയുടെ സമസ്ത മേഖലകളിലും ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യം ഭാരതത്തെ മുന്നിൽ നിന്നു നയിക്കാൻ തയ്യാറാവണമെന്ന് ബി എം എസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ചന്ദ്രലത പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/03/08/2-2026-03-08-23-16-09.jpg)
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബിഎംഎസ് പാലക്കാട് മൂത്താന്തറ ഉമാമഹേശ്വര ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീയെ ശക്തിയായി കണ്ട് അതിനെ ആരാധിച്ചു പോന്നിരുന്ന പാരമ്പര്യത്തിൽ നിന്നും ഉപഭോഗ വസ്തുവായി സ്ത്രീകളെ തരം താഴ്ത്തിയ പാശ്ചാത്യ സാംസ്കാരിക കടന്നുകയറ്റത്തിൽ നിന്നുമുള്ള തിരിച്ചുവരവാണ് ഇന്ന് ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അധികാരസ്ഥാനങ്ങളിലുൾപ്പടെ സ്ത്രീകൾ ശ്രദ്ധേയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2026/03/08/3-2026-03-08-23-16-31.jpg)
ബി എം എസ് ജില്ലാ വൈസ് പ്രസിഡൻറ് വി. കെ.സുജാത അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ സി.എൽ.ശ്രീത സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ബി എം എസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.പി.മുരളീധരൻ, ജില്ലാ സെക്രട്ടറി കെ.രാജേഷ്, ജില്ലാ ജോ.സെക്രട്ടറി കെ.രാജേശ്വരി, ഇ.കെ.പാർവ്വതി, കെ.ഈശ്വരി, എം.വി. പുഷ്പലത,ബിന്ദു .എസ് കെ.രേഖ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us