/sathyam/media/media_files/2025/12/06/death-2025-12-06-20-16-18.jpg)
പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. ചൂ​ലി​പ്പാ​ടം പ​ള്ളി​ക്ക​ൽ വീ​ട്ടി​ൽ ആ​ഷി​ഫാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് മ​രി​ച്ച​ത്.
വെ​ള്ളി​യാ​ഴ്ച ഇ​രു​വ​രും ചേ​ർ​ന്ന് വൈ​ദ്യു​ത​ക്കെ​ണി ഉ​പ​യോ​ഗി​ച്ച് തോ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദ് റാ​ഫി​ക്ക് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ഷോ​ക്കേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നും തെ​ളി​ഞ്ഞു.
സ​മീ​പ​ത്തു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി എ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പA​ലീ​സ് പ​റ​ഞ്ഞു. ആ​ഷി​ഫി​ന്‍റെ പേ​രി​ൽ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കും വൈ​ദ്യു​ത മോ​ഷ​ണ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.
സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് വൈ​ദ്യു​തി എ​ടു​ക്കാ​നു​പ​യോ​ഗി​ച്ച വ​യ​റും തോ​ട്ടി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us