തിരുവല്ലയിൽ 14കാരി പീഡനത്തിനിരയായി.ബം​ഗാൾ സ്വദേശികൾ പിടിയിൽ. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിനകത്ത് കയറി പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു

തിരുവല്ല കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.

New Update
rape

പത്തനംതിട്ട: തിരുവല്ലയില്‍ പതിനാലുകാരി പീഡനത്തിനിരയായി. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി.

Advertisment

 തിരുവല്ല കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.


ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ബംഗാള്‍ സ്വദേശികളാണ് കേസില്‍ പിടിയിലായത്.

പെണ്‍കുട്ടി താമസിച്ചിരുന്ന വാടകവീടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് പ്രതികള്‍ താമസിച്ചിരുന്നത്.

arrest

ഇന്നലെ മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു പീഡനം.

പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിനകത്ത് കയറി പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി കരഞ്ഞ് ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി.

ഇതോടെ പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു. ഒരു പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പൊലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമനെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, ഇവരുടെ പേരു വിവരങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും തിരുവല്ല പൊലീസ് അറിയിച്ചു.

Advertisment