Advertisment

ഗതാഗത കമ്മീഷണറുടെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

New Update
8888

പത്തനംതിട്ട: ഗതാഗത കമ്മീഷണര്‍ എഡിജിപി എസ് ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പന്തളം പറന്തല്‍ മല്ലശ്ശേരി വീട്ടില്‍ പദ്മകുമാര്‍ (48) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്നുപോകുന്നതിനിടെ എഡിജിപിയുടെ വാഹനം പദ്മകുമാറിനെ ഇടിക്കുകയായിരുന്നു.

എംസി റോഡില്‍ പന്തളത്തിനും ആടൂരിനും ഇടയില്‍ പറന്തല്‍ ജംക്ഷനു സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.

അടൂരില്‍ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പദ്മകുമാറിനെ ഇടിക്കുകയായിരുന്നു. ഇയാളെ എഡിജിപി തന്നെയാണ് വാഹനത്തില്‍ കയറ്റി അടൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചത്.

Advertisment