Advertisment

കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല. എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യും; പത്തനംതിട്ടയിൽ വിജയം ഉറപ്പ്, താൻ നാലര ലക്ഷം വോട്ടുകൾ നേടുമെന്ന് അനിൽ ആൻ്റണി

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് ടെൻഷനടിച്ചിട്ടില്ല. തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല.

New Update
464646

പത്തനംതിട്ട: താൻ നാലര ലക്ഷം വോട്ടുകൾ നേടുമെന്ന് അനിൽ ആൻ്റണി. പത്തനംതിട്ടയിൽ വിജയം ഉറപ്പാണെന്നും അനിൽ പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. ‌

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് ടെൻഷനടിച്ചിട്ടില്ല. തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല. എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യുമെന്നും അനിൽ കൂട്ടിച്ചേ‍ർത്തു.

Advertisment