Advertisment

വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ; ഹൈബി ഈഡനും സമാന പരാതി തന്നെ അറിയിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി

ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ട്. രേഖാ മൂലവും പരാതി നൽകും. ഹൈബി ഈഡനും സമാന പരാതി തന്നെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി അറിയിച്ചു.

New Update
anto Untitled56.jpg

പത്തനംതിട്ട: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.

Advertisment

വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന് ആന്റോ ആന്റണി പറഞ്ഞു. ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ട്. രേഖാ മൂലവും പരാതി നൽകും. ഹൈബി ഈഡനും സമാന പരാതി തന്നെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി അറിയിച്ചു.

നേരത്തെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തിൽ എൻഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന ആക്ഷേപം വന്നിരുന്നു.

പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂളിലെ 232-ാം നമ്പർ ബൂത്തിലാണ് മറ്റു ചിഹ്നങ്ങളെക്കാൾ താമര ചിഹ്നത്തിന് വലിപ്പം കൂടിയെന്ന ആക്ഷേപം ഉയർന്നത്.

Advertisment