Advertisment

പോളിങ് ശതമാനം കുറഞ്ഞത് ക്ഷീണം ചെയ്യില്ല; ഇടത് മുന്നണിയുടെ കള്ളവോട്ട് ശ്രമം നടന്നില്ല, ഇ പി ജയരാജന്‍ വിഷയം വന്നതോടെ ഇടത് വോട്ടുകള്‍ കുറഞ്ഞു; പത്തനംതിട്ടയില്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് അന്റോ ആന്റണി

ഇടത് പക്ഷ അനുഭാവികള്‍ ഉച്ചയ്ക്ക് ശേഷംവോട്ട് ചെയ്യാനേ എത്തിയില്ല. ജയരാജന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും ആന്‍റോ ആന്റണി പറഞ്ഞു. കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ മേഖലകളില്‍ വന്‍ഭൂരിപക്ഷം നേടും.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
anto Untitled56.jpg

പത്തനംതിട്ട: പത്തനംതിട്ടയില്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് അന്റോ ആന്റണി. പോളിങ് ശതമാനം കുറഞ്ഞത് ക്ഷീണം ചെയ്യില്ല. ഇടത് മുന്നണിയുടെ കള്ളവോട്ട് ശ്രമം നടന്നില്ല. ഇ പി ജയരാജന്‍ വിഷയം വന്നതോടെ ഉച്ചയ്ക്ക് ശേഷം ഇടത് വോട്ടുകള്‍ കുറഞ്ഞു.

Advertisment

ഇടത് പക്ഷ അനുഭാവികള്‍ ഉച്ചയ്ക്ക് ശേഷംവോട്ട് ചെയ്യാനേ എത്തിയില്ല. ജയരാജന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും ആന്‍റോ ആന്റണി പറഞ്ഞു. കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ മേഖലകളില്‍ വന്‍ഭൂരിപക്ഷം നേടും.

കഴിഞ്ഞതവണ പിന്നോട്ട് പോയ അടൂരില്‍ ഇക്കുറി മുന്നേറ്റം നടത്തും. അനില്‍ ആന്റണി സ്ഥാനാര്‍ത്ഥി ആയതുകാരണം ബിജെപി വോട്ടുകള്‍ കുറഞ്ഞു. എന്ത് കാര്യത്തിന് ജനം ഇടതിന് വോട്ട് ചെയ്യണം.

ഇക്കുറി വന്‍ ഭൂരിപക്ഷം നേടും. കഴിഞ്ഞ മൂന്ന് തവണ നേടിയതിനേക്കാള്‍ ഭൂരിപക്ഷം ഇക്കുറി നേടും. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പട്ടിക പുറത്തുവിട്ട ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനില്‍ ആയത് സിപിഎമ്മിന് തിരിച്ചടിയായെന്നും ആന്‍റോ ആന്റണി പറഞ്ഞു.

Advertisment