Advertisment

കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ സിഐടിയു പ്രവര്‍ത്തകന്‍ ജീപ്പിൽനിന്ന് വീണു മരിച്ചു

പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിഐടിയു പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു. ളാക്കൂർ പ്ലാവിള പുത്തൻവീട്ടിൽ റെജി ആണ് മരിച്ചത്

New Update
reji puthenveetil

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിഐടിയു പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു. ളാക്കൂർ പ്ലാവിള പുത്തൻവീട്ടിൽ റെജി (52) ആണ് മരിച്ചത്. കോന്നി പ്രമാടം അമ്മൂമ്മ തോടിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്. 

Advertisment