തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിമാറ്റവും വ്യാപകം, പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ

. ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ. ഹരിയും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്

New Update
a

പത്തനംതിട്ട: പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു.

Advertisment

ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ. ഹരിയും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭാര്യ ഇടത് സ്ഥാനാർത്ഥിയായിരുന്നു.


ബിജെപി പന്തളം നഗരസഭയിലെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിരുന്നു. 17 പേരുടെ ആദ്യപട്ടികയിൽ 11 പേരും പുതുമുഖങ്ങളാണ്. 17 വാർഡുകളിലേക്ക് ചർച്ച നടക്കുന്നതേയുള്ളു. തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിമാറി ചേക്കേറുന്നവുടെ എണ്ണം കൂടി.

ബിജെപിയിലേക്ക് കഴിഞ്ഞദിവസങ്ങളിൽ മുപ്പതോളം പേരാണ് എത്തിയത്.

 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങിയതോടെയാണ് കൂടുതലാളുകൾ പാർട്ടിയിൽനിന്ന് മറുകണ്ടം ചാടിത്തുടങ്ങിയത്.

Advertisment