Advertisment

പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവം; താലൂക്ക് ഓഫീസ് ജീവനക്കാരന് സസ്പെൻഷൻ

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടികയുടെ വിശദാംശങ്ങൾ സി പി ഐ എം പ്രവർത്തകർക്ക് പറഞ്ഞുകൊടുത്ത് കള്ള വോട്ടിനുള്ള സജ്ജീകരണങ്ങളാണ് നടത്തിയതെന്നാണ് യു ഡി എഫ് പരാതി.

New Update
Lok Sabha election 2024 Campaign

പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് വരണാധികാരി. കോന്നി താലൂക്ക് ഓഫീസിലെ ക്ലാർക്ക് യദുകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. പട്ടിക പുറത്തായതിൽ യുഡിഎഫ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

Advertisment

തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്നേ പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോളിംഗ് സ്റ്റേഷൻ, മറ്റ് വിശദാംശങ്ങൾ എന്നിവ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നതായി കാണിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി കളക്ടർക്ക് പരാതി നൽകിയിരുന്നു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടികയുടെ വിശദാംശങ്ങൾ സി പി ഐ എം പ്രവർത്തകർക്ക് പറഞ്ഞുകൊടുത്ത് കള്ള വോട്ടിനുള്ള സജ്ജീകരണങ്ങളാണ് നടത്തിയതെന്നാണ് യു ഡി എഫ് പരാതി.

Advertisment