/sathyam/media/media_files/2025/01/24/J5UBYcZa15zfrMpQImaH.jpg)
പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പത്തനംതിട്ടയില്‍ പിടിയിലായി.
സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്.
രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പൊലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ വിളിച്ചിരുന്നു.
ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ സഞ്ജുവിനെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണെടുത്ത സിഐയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചത്.
എന്നാല്‍ പാര്‍ട്ടിയുമായി സഞ്ജുവിന് ഒരു ബന്ധവുമില്ലെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ വിശദീകരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us