Advertisment

കേരളത്തിലെ ജനങ്ങള്‍ ഇത്തവണ മോദിജിക്കും താമരയ്ക്കും ബിജെപിക്കും വോട്ടു ചെയ്യും; മോദി ഗ്യാരൻ്റിയിൽ കേരളത്തില്‍ ബിജെപി 10 സീറ്റിലധികം നേടും'; ഗോവ മുഖ്യമന്ത്രി

New Update
narendra modi

പത്തനംതിട്ട: മോദി ഗ്യാരൻ്റിയിൽ കേരളത്തില്‍ ബിജെപി 10 സീറ്റില്‍ അധികം നേടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ 400 സീറ്റുകളില്‍ അധികം നേടുമെന്നും ഗോവ മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി തനിച്ച് 370 സീറ്റുകളോളം നേടുമെന്നും പ്രമോദ് സാവന്ത് ചൂണ്ടിക്കാണിച്ചു.

Advertisment

കേരളത്തിലെ ജനങ്ങള്‍ മോദി ഗ്യാരന്റിയെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് മോദിജിയോടും ബിജെപിയോടും ഇഷ്ടമുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഇത്തവണ മോദിജിക്കും താമരയ്ക്കും ബിജെപിക്കും വോട്ടു ചെയ്യും.

ബിജെപി 10 സീറ്റില്‍ അധികം നേടും. പ്രമോദ് സാവന്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഗോവയിലെ രണ്ട് സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.

Advertisment