Advertisment

'പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തി'; ആരോപണവുമായി ആന്‍റോ ആന്‍റണി

New Update
anto antony Untitlied.jpg

പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന ആരോപണവുമായി പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി. പോളിങ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട വിവരങ്ങളാണ് ചോർന്നത്. ലിസ്റ്റ് വാട്ട്സാപ്പില്‍ പ്രചരിക്കുന്നുവെന്നും കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണെന്നും ആന്‍റോ ആന്‍റണി ആരോപിച്ചു.

ഇതിനെതിരെ പരാതി നൽകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.അനിൽ ആൻ്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നു. ആ ഭീഷണിയൊന്നും വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment