Advertisment

പത്തനംതിട്ട ജില്ലാ ക്യാരംസ് ചാമ്പ്യന്‍ഷിപ്പ് കൊച്ചീപ്പന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിച്ചു

New Update
carams championship

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ക്യാരംസ് അസോസിയേഷന്‍റെയും ബ്ലെസ്സൻ ജോർജ് സ്പോർട്സ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ ക്യാരംസ് ചാമ്പ്യൻഷിപ്പ് കൊച്ചിപ്പൻ മാപ്പിള ഹാളിൽ നടത്തി. 

Advertisment

ജില്ലാ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽകുമാർ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആർ പ്രസന്നകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 

മുഹമ്മദ് ഫൈസൽ, എ.ആർ റോബിൻ വിളവിനാൽ എന്നിവർ പ്രസംഗിച്ചു. സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. പ്രസ്തുത ചാമ്പ്യൻഷിപ്പിലെ വിജയികൾ ആയിരിക്കും പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

Advertisment