ചെറുകോല്‍: ചെറുകോൽ പഞ്ചായത്തിലെ പ്രധാന റോഡായ മേലുകര-റാന്നി റോഡിലെ പുതമൺ പാലം തകർന്നിട്ട് മൂന്നുവർഷം തികയുന്നു. താൽക്കാലികപാലം നിർമ്മിച്ചുവെങ്കിലും അത് മഴക്കാലമായതോടുകൂടി വെള്ളപ്പൊക്കം മൂലം ഉപയോഗശൂന്യമാകും.
/filters:format(webp)/sathyam/media/media_files/2025/06/20/paddy-road-2025-06-20-12-22-36.jpg)
സൊസൈറ്റി പടി റോഡ്, സിഎംഎസ് പടി പള്ളിയത്ത് പടി റോഡ്
പഞ്ചായത്തിലെ പ്രധാന റോഡുകളായ കച്ചേരിപ്പടി - കണമുക്ക്, ആട് പാറ ജംഗ്ഷൻ - സൊസൈറ്റി പടി, സിഎംഎസ് - കുട്ടത്തോട്, കുടിലും മുക്ക് - പന്തളം മുക്ക്, പാലച്ചുവട് - പന്തളം മുക്ക്, ചാക്കപ്പാലം - പള്ളിയത്ത് പടി, പള്ളിക്കൽ പടി - ആട് പാറ ജംഗ്ഷൻ റോഡുകൾ യാത്ര യോഗ്യമല്ല. ഇതിൽ തന്നെ സൊസൈറ്റി പടി റോഡ് ബിഎo & എസി ചെയ്യാൻ വേണ്ടി റോഡ് മെറ്റൽ ഇളക്കിയിട്ട് മൂന്ന് മാസം തികയുന്നു. ഒരു നടപടിയും ഇല്ല.
പുതമൺ പാലം തകർന്നിട്ട് മൂന്നുവർഷമായി എങ്കിലും ഇതുവരെ തൂണുകളുടെ പണി മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ഇപ്പോൾ ഈ ജോലി കരാറുകാരൻ നിർത്തിവെച്ചിരിക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2025/06/20/cherukol-panchayath-road-2025-06-20-12-13-42.jpg)
ഉത്തരവാദിത്തപ്പെട്ട ജന പ്രതിനിധികൾ ഉദ്യോഗസ്ഥരുടെ മേല്‍ കുറ്റം ഏൽപ്പിച്ച് പിന്മാറാണ് ശ്രമിക്കുന്നത്. റോഡുകൾ തകർന്നതോടുകൂടി യാത്ര ബുദ്ധിമുട്ടിലായത് ഏറെയും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളാണ്.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ സമര രംഗത്തേക്ക് ഇറങ്ങുവാൻ തയ്യാറെടുക്കുകയാണ്.
റിപ്പോര്‍ട്ട്: സുനില്‍ പള്ളിക്കല്‍