Advertisment

തേങ്ങയിടാന്‍ യന്ത്രം ഉപയോഗിച്ച് മുകളിലെത്തിയപ്പോഴേക്കും തെങ്ങ് മറിഞ്ഞു; അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

യന്ത്രമുപയോഗിച്ചു കയറി മുകളിലെത്തിയപ്പോഴേക്കും ചുവടോടെ തെങ്ങ് മറിയുകയായിരുന്നു. തെറിച്ചുവീണു സാരമായി പരുക്കേറ്റു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
vk vinod

ചെറുവള്ളി:  തേങ്ങായിടാന്‍ കയറവേ തെങ്ങ് ചുവടെ പിഴുതുമറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. ചെറുവള്ളി വായനശാലപ്പടി തകടിപ്പുറത്ത് വി.കെ.വിനോദ് (44) ആണ്  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

മാര്‍ച്ച് 25ന് കോന്നിയില്‍ വെച്ചാണ് അപകടമുണ്ടായത്. വിനോദ് യന്ത്രമുപയോഗിച്ചു കയറി മുകളിലെത്തിയപ്പോഴേക്കും ചുവടോടെ തെങ്ങ് മറിയുകയായിരുന്നു. തെറിച്ചുവീണു സാരമായി പരുക്കേറ്റ വിനോദിനെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യ: നിഷാകുമാരി, ചെറുവള്ളി അടാമറ്റം തകടിപ്പുറത്ത് കുടുംബാംഗം. മക്കള്‍: വിഷ്ണു വിനോദ്, ജിഷ്ണു വിനോദ്. സംസ്‌കാരം നടത്തി

Advertisment