Advertisment

സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ച്‌ വീടു വിട്ടു; പത്തനംതിട്ടയിൽ നിന്നും കാണാതായ 14കാരനെ കണ്ടെത്തി

കുട്ടിയുടെ ദൃശ്യങ്ങളടക്കം വാർത്ത വന്നിരുന്നു. ഈ വാര്‍ത്ത ശ്രദ്ധിച്ച യാത്രക്കാരനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു കുട്ടി വീടുവിട്ട് പോയത്

New Update
missing1

പത്തനംതിട്ട: മല്ലപ്പള്ളിയിൽ നിന്നും  കാണാതായ 14കാരനെ കണ്ടെത്തി. ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ്സിലെ യാത്രക്കാരനാണ് 14കാരനെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ ദൃശ്യങ്ങളടക്കം വാർത്ത വന്നിരുന്നു. ഈ വാര്‍ത്ത ശ്രദ്ധിച്ച യാത്രക്കാരനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു കുട്ടി വീടുവിട്ട് പോയത്. 

Advertisment