പത്തനംതിട്ടയിൽ തോക്കുമായി ആശുപത്രിയിലെത്തി രോഗിയുടെ ഭീഷണി. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുന്നന്താനം സ്വദേശി ലിനു തോമസ് ആണ് പിടിയിലായത്

മെഡിക്കൽ പ്രാക്റ്റീസിനായി എത്തിയ വിദ്യാർഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്ക് കണ്ട് പരിഭ്രാന്തരായി പുറത്തേക്ക് ഓടി

New Update
police

പത്തനംതിട്ട: കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ തോക്കുമായി എത്തിയ രോഗി പിടിയിൽ.

Advertisment

ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് പിടിയിലായത്.

എയർഗണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

 ഇന്ന് രാവിലെയായിരുന്നു സംഭവം.

ലാബിൽ എത്തിയശേഷം ഇയാൾ തോക്ക് എടുത്ത് മേശമേൽ വച്ചു. ശേഷം ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി.

നഴ്സുമാരുടെ മുറിയിലേക്ക് കടന്നുചെന്ന ഇയാൾ ജീവനക്കാർക്ക് നേരെയും തോക്കുചൂണ്ടി. തോക്ക് അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു.

മെഡിക്കൽ പ്രാക്റ്റീസിനായി എത്തിയ വിദ്യാർഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്ക് കണ്ട് പരിഭ്രാന്തരായി പുറത്തേക്ക് ഓടി.

 ഇതോടെ ആശുപത്രി പരിസരത്ത് വലിയ തോതിലുള്ള പരിഭ്രാന്തിയാണുണ്ടായത്. മെഡിക്കൽ ഓഫീസർ എത്തിയതോടെ ലിനു വാഹനത്തിൽ കയറി സ്ഥലം വിട്ടു.

ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് കീഴ്വായ്പ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ പ്രതി പിടിയിലായി.

Advertisment