Advertisment

ആയിരങ്ങൾ കല്ലേലി മണ്ണിൽ ആദിത്യ പൊങ്കാല സമർപ്പിച്ചു

New Update
kalloli konni1.jpg

കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ചലച്ചിത്ര സീരിയൽ താരം നിഷ സാരംഗ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

Advertisment

konni kalloli1.jpg

മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ,എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്തു.

kalloli konni121.jpg

 41 തൃപ്പടി പൂജ, പത്താമുദയ വലിയ പടേനി,ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം,കല്ലേലി ആദിത്യ പൊങ്കാല നിവേദ്യത്തിന് 999 മലക്കൊടിയ്ക്ക് ഗജരാജ മാടമ്പി കുഴിയം പഞ്ചമത്തിൽ ദ്രോണ അകമ്പടി സേവിച്ചു.തുടർന്ന് ആനയൂട്ട് നടത്തി.

konni kav.jpg

 കല്ലേലി സാംസ്കാരിക സദസ്സിൽ കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാർ അധ്യക്ഷത വഹിച്ചു.

kallolikonni.jpg

 സീരിയൽ താരം നിഷ സാരംഗ്,പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ,കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്  എം വി അമ്പിളി, ഗുരുധർമ്മ പ്രചാരണ സഭ ശിവഗിരി  മഠം കേന്ദ്ര സമിതി അംഗം അഡ്വ കെ എൻ സത്യാനന്ദ പണിക്കർ കെ എസ് ഇ ബി റിട്ട എക്സിക്ക്യൂട്ടീവ് എഞ്ചിനിയർ ബി. ഹരികുമാർ എന്നിവർ സംസാരിച്ചു 

pta kalloli.jpg

 ഗാനമേള, ഭജൻസ്, കോൽക്കളി,പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ,ദീപാരാധന ദീപക്കാഴ്ച, ചെണ്ട മേളം, പത്താമുദയ ഊട്ട്,തിരുവാതിര, കൈകൊട്ടിക്കളി, നൃത്തസന്ധ്യ,കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടന്നു.

konni pta.jpg

Advertisment