Advertisment

സൂപ്പര്‍മാര്‍ക്കറ്റില്‍ മിലിട്ടറി ക്യാന്റീനിലെ മദ്യം വില്‍പനയ്ക്ക് ! മുന്‍ സൈനികനെ എക്‌സൈസ് പൊക്കി

മിലിട്ടറി ക്യാന്റീനിലെ മദ്യം ഇളമണ്ണൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വച്ച മുന്‍ സൈനികനെ എക്‌സൈസ് പിടികൂടി

New Update
899899

പത്തനംതിട്ട:മിലിട്ടറി ക്യാന്റീനിലെ മദ്യം ഇളമണ്ണൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വച്ച മുന്‍ സൈനികനെ എക്‌സൈസ് പിടികൂടി. ഇളമണ്ണൂരിൽ ശ്രീചിത്തിരയിൽ രമണനെ (64) അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്രീ ചിത്തിരയിൽനിന്ന് 750 മില്ലി ലിറ്ററിന്റെ പത്ത് കുപ്പിയാണ് കണ്ടെടുത്തത്. മൂന്ന് കിലോമീറ്റർ അകലെ മാവിളയിലുള്ള ഇയാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്ന് 128 കുപ്പി മദ്യവും കണ്ടെത്തി. മിലിട്ടറി കാന്റീനിൽ മാത്രം വിൽപ്പന നടത്തുന്ന മദ്യമാണ് ഇവിടെനിന്ന് പിടികൂടിയത്.

 

Advertisment