Advertisment

മതനിരപേക്ഷ സർക്കാർ വരണമെങ്കിൽ ഇടത് എംപിമാർ വേണം; ഇടത് പക്ഷത്തിൻ്റെ പിന്തുണ ഇല്ലാതിരുന്ന രണ്ടാം യുപിഎ സർക്കാർ തിരിച്ച് വരവ് പോലും അസാധ്യമായ രീതിയിൽ തകർന്നടിഞ്ഞതായി തോമസ് ഐസക്

New Update
കേന്ദ്രത്തില്‍ ഏറ്റവും വലിയ പാര്‍ടിയായി കോണ്‍ഗ്രസ് വന്നാലേ ബി.ജെ.പിയ്ക്ക് ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയൂ എന്ന പ്രചാരണത്തെ ഫലപ്രദമായി ചെറുക്കുന്നതിന് എല്‍.ഡി.എഫിനു കഴിഞ്ഞില്ല. അതാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത് ;  കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി തികച്ചും അപ്രതീക്ഷിതമായിരുന്നെന്ന് തോമസ് ഐസക് 

പത്തനംതിട്ട: ഇടത് മുന്നണി ഒത്തൊരുമിച്ച് പിടിച്ചാൽ പത്തനംതിട്ട പുതു ചരിത്രമെഴുതുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്. 

ഒന്നാം യു പി എ സർക്കാരിൻ്റെ പ്രവർത്തനങ്ങളും രണ്ടാം യു പി എ സർക്കാരിൻ്റെ പ്രവർത്തനങ്ങളും താരതമ്യം ചെയ്താൽ ഇടത് പക്ഷത്തിൻ്റെ പ്രസക്തി വ്യക്തമാകുമെന്നും ഇടത് പക്ഷത്തിൻ്റെ പിന്തുണ ഇല്ലാതിരുന്ന രണ്ടാം യുപിഎ സർക്കാർ തിരിച്ച് വരവ് പോലും അസാധ്യമായ രീതിയിൽ തകർന്നടിഞ്ഞതായും ഡോ തോമസ് ഐസക് അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ വരണമെങ്കിൽ ഇടത് പക്ഷത്തിൻ്റെ എംപിമാർ വേണമെന്നും തിരുത്തലുകൾക്ക് ഇടത് പക്ഷം നേതൃത്വം നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.

Advertisment