New Update
/sathyam/media/media_files/pSd8eBPG4QReBtVMlatf.jpg)
തിരുവനന്തപുരം: കെ.പി.സി.സി നടത്തുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് പരിപാടിയിൽ അധ്യക്ഷനാവുക. തിങ്കളാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക.
Advertisment
പരിപാടിയുടെ പോസ്റ്റർ കോൺഗ്രസ് നേതൃത്വം പുറത്തിറക്കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾ, സാംസ്കാരിക നായകർ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിക്കുന്നുവെന്നാണ് പോസ്റ്ററിൽ പറയുന്നത്.
എന്നാൽ, ശനിയാഴ്ച പുറത്തിറക്കിയ പോസ്റ്ററിൽ പരിപാടിയിൽ പ​ങ്കെടുക്കുന്നവരെ സംബന്ധിച്ചുള്ള വിശദ വിവരങ്ങളില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us